Headlines

രോഗിയെ ആശുപത്രിയിലെത്തിച്ചത് 300 മീ. ചുമന്ന്; യാത്രാസൗകര്യമില്ലാതെ വലഞ്ഞ് കോഴിക്കോട് കല്ലൂട്ട്കുന്ന് ആദിവാസി ഉന്നതി

കോഴിക്കോട് ബാലുശ്ശേരി കോട്ടുരിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ചുമന്ന്. 300 മീറ്റർ ചുമന്നാണ് രോഗിയെ റോഡിൽ എത്തിച്ചത്. കല്ലൂട്ട് കുന്ന് അംബേദ്കർ സെറ്റിൽമെൻ്റ് ആദിവാസി ഉന്നതിയിലാണിണ് സംഭവം ഉണ്ടായത്. 16 കുടുംബങ്ങളാണ് ഇവിടെയുള്ളത്.

രോഗികൾക്ക് ചികിത്സ കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യമാണ് പ്രദേശത്ത് ഉള്ളത്. കാലാകാലങ്ങളായി അനുഭവിക്കുന്ന ദുരിതമാണിത്. ഉന്നതിയുടെ വികസനത്തിനായി ഒന്നേകാൽ കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പക്ഷെ അതെല്ലാം കടലാസിൽ ഒതുങ്ങുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു..

നടക്കുന്ന വഴികളിൽ പോലും പാറകളും കല്ലും മണലുമാണ്. ഉന്നതിയുടെ വികസനത്തിനായി അനുവദിച്ച തുക കടലാസ്സിൽ മാത്രം ഒതുങ്ങി , എത്രയും പെട്ടന്ന് അനുവദിച്ച തുക ചിലവാക്കണം ഇല്ലെങ്കിൽ പ്രക്ഷോപത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് പ്രദേശവാസികൾ പറയുന്നു.