സംസ്ഥാനത്ത് കടുത്ത ആശങ്ക ഉയർത്തി സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 1968 പേരിൽ 1737 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും സമ്പർക്കത്തിലൂടെയുള്ള രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിനെയും ആശങ്കപ്പെടുത്തുന്നുണ്ട്
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 100 പേരുടെ ഉറവിടവും വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം സമ്പർക്ക രോഗികൾ ഉള്ളത്. 394 പേർക്കാണ് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 328 പേർക്കും ആലപ്പുഴയിൽ 182 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു
എറണാകുളം ജില്ലയിലെ 138 പേർക്കും, കോട്ടയം ജില്ലയിലെ 115 പേർക്കും, കോഴിക്കോട് ജില്ലയിലെ 108 പേർക്കും, പത്തനംതിട്ട ജില്ലയിലെ 95 പേർക്കും, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 79 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 67 പേർക്കും, കണ്ണൂർ ജില്ലയിലെ 66 പേർക്കും, പാലക്കാട് ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 29 പേർക്കും, വയനാട് ജില്ലയിലെ 23 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
48 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസർഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.