തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തടവുപുള്ളിയുടെ അടിവസ്ത്രത്തില്‍ നിന്നും, ശുചിമുറിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. ആറ് മാസത്തിനിടെ, എട്ടാം തവണയാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നത്.
സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഘകേസ് പ്രതിയായ ഷഫീഖിന്റെ അടിവസ്ത്രത്തില്‍ നിന്നാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. മറ്റൊരു ഫോണ്‍ ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളില്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു IMEI നമ്പര്‍ മുഖേന ഫോണ്‍ ഉടമയെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്.
രണ്ടുമാസത്തിടെ നാല് തവണ കഞ്ചാവും പിടിച്ചെടുത്തിരുന്നു പൂജപ്പുര ജയിലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. എന്നാല്‍ കഞ്ചാവ് ആരുടേതാണ്, ആരാണ് ഉപയോഗിച്ചത് എന്നത് കണ്ടെത്താനായിട്ടില്ല.
700 തടവുകാരാണ് പൂജപ്പുര ജയിലിലെ കപ്പാസിറ്റി. നിലവില്‍ 1300 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.