Headlines

താല്‍ക്കാലിക വിസി നിയമനം: ഹൈക്കോടതി ഉത്തരവിനെതിരായ ഗവര്‍ണറുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരായ ഗവര്‍ണറുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ച കോടതി സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിച്ച് തീരുമാനം കൈക്കൊള്ളണമെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്.

ഗവര്‍ണറുടെ താല്‍ക്കാലിക വിസി നിയമനത്തിനെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരമല്ല നിയമനം ഉണ്ടായതെന്നും ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ അപ്പീല്‍.

താല്‍ക്കാലിക വിസി നിയമനത്തില്‍ കഴിഞ്ഞ 14നു സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നിരുന്നു. ഇതോടെ സിസ തോമസും ശിവപ്രസാദും ചുമതലയില്‍നിന്നു മാറേണ്ടിയും വന്നു. എന്നാല്‍ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയും പുതിയ വൈസ് ചാന്‍സലര്‍മാരുടെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ക്കു തുടരാമെന്ന വിധ നേടുകയും ചെയ്തിരുന്നു.