Headlines

വർക്കലയിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചുവയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം വർക്കലയിൽ വീണ്ടും തെരുവുനായ ആക്രമണം. അഞ്ചുവയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. തെരുവുനായ ആക്രമിക്കാൻ എത്തിയപ്പോൾ അഞ്ചു വയസ്സുകാരൻ ഓടി രക്ഷപ്പെട്ടതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുട്ടി അതിവേഗത്തിൽ ഓടി അടുത്തുള്ള വീട്ടിൽ കയറുകയായിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികളുടെ പരാതി. കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. അതിരാവിലെ സൈക്കിളിംഗിന് പോയ കുട്ടിയെയാണ് തെരുവ്‌നായ ഓടിച്ചിടുന്നത്. പിന്നീട് കുട്ടി ഓടി തെട്ടടുത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്നു