Headlines

‘ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്, വർഗീയത ആരു പറഞ്ഞാലും എതിർക്കും’: വി ഡി സതീശൻ

വെള്ളാപ്പള്ളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതുവരെയും ഈഴവർക്ക് എതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

താൻ 25 വർഷമായി MLA യാണ്. 52% ഈഴവരുള്ള മണ്ഡലത്തിൽ നിന്നാണ് വരുന്നത്. തന്നെ നന്നായി അറിയുന്നത് മണ്ഡലത്തിൽ ഉള്ളവർക്കാണ്. വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ല്ലെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഒരു വിഷയവുമല്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുഡിഎഫ് നടത്തുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്നും വി ഡി സതീശൻ ആരോപിച്ചു. വോട്ടർ പട്ടികയുടെ വിവരം ശേഖരിച്ച ഉദ്യോഗസ്ഥർ സിഐഎമുകാരാണ്. ഒരു വീട്ടിലെ വോട്ടർമാർ രണ്ട് വാർഡുകളിലായിട്ടുണ്ട്. ഒരു തിരിച്ചറിയൽ കാർഡ് നമ്പരിൽ ഒന്നിലധികം വോട്ടർമാരുണ്ട്.

തിരഞ്ഞെടുപ്പ കമ്മീഷൻ CPIM ൻ്റെ ഇച്ഛക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വാർഡിൻ്റെ സ്കെച്ച് പ്രസിദ്ധീകരിച്ചിട്ടില്ല. വാർഡിൻ്റെ അതിർത്തി അറിയാത്തത് കൊണ്ട് വോട്ടർ പട്ടികയിൽ ചേർക്കാൻ കഴിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പേര് ചേർക്കാൻ 15 ദിവസം മാത്രം സമയം അനുവദിച്ചത് തെറ്റ്. പേര് ചേർക്കാനുള്ള സമയം നീട്ടണം. കുറഞ്ഞത് 30 ദിവസം എങ്കിലുമായി നീട്ടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

സ്വതന്ത്രവും നീതിപൂർവകവുമായ ഇലക്ഷൻ നടക്കില്ല. പോളിങ്ങ് ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം കൂട്ടിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. ഈ പിഴവ് മാറ്റാൻ തയാറായില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും ബിഹാറിൽ വോട്ടർ പട്ടികക്ക് എതിരെ നടക്കുന്ന സമരം ഇവിടെയും വേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സർവകലാശാലകളിലെ വർഗീയതക്ക് എതിരായ പോരാട്ടം നിലച്ചോ എന്നും ആദ്ദേഹം ചോദിച്ചു. രാത്രി ഇരുണ്ട് വെളുത്തപ്പോൾ പോരാട്ടം അവസാനിച്ചു പോയി. ആരോഗ്യ മേഖലയിലെ ഗുരുതരമായ പ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കാനായിരുന്നു ശ്രമം നടന്നു.

വർഗീയതക്ക് എതിരായ നാടകം അവസാനിക്കാൻ എന്ത് ഒത്തുതീർപ്പാണ് നടന്നത്. ഇത് നേരത്തെയും ഉള്ള ഒത്തുതീർപ്പാണ്, ഇപ്പോഴും തുടരുന്നു. സർവകലാശലയിലെ സമരം അനാവശ്യമായ പ്രശ്നത്തിൻ്റെ പേരിലാണ്. എന്തു ഒത്തുതീർപ്പാണ് ഉണ്ടാക്കിയത് എന്ന് തുറന്ന് പറയണം. പൊതുജനങ്ങളെ വിഡ്ഢികളാക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.

വിസിമാർ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ലെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വിസിമാർ ജ്ഞാന സഭയിൽ പങ്കെടുക്കാൻ പാടില്ല. DYFI, CPIM പരിപാടികളിലും പോകാൻ പാടില്ല. മോഹനൻ കുന്നുമ്മൽ RSS ആണെന്ന് പറയുന്നു. ആരാണ് അദ്ദേഹത്തെ ആരോഗ്യ സർവകലാശാലയിൽ വിസിയാക്കിയത്. അന്ന് RSS ആണെന്ന് അറിഞ്ഞിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.