സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി ,തൃശൂർ ,പാലക്കാട് ,മലപ്പുറം, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.
മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയത് മഴയുടെ ശക്തി വർധിപ്പിക്കും.
അതേസമയം അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ഓറഞ്ച് അലർട്ടും പമ്പാ നദിയിൽ യെല്ലോ അലേർട്ടും നൽകി. തീരപ്രദേശത്തുള്ളവർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദേശം. ഈ മാസം 28 വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട,കോട്ടയം,എറണാകുളം ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.