പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനെ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ പാര്‍ട്ടി പാലക്കാട് ജില്ലാ സമ്മേളനം. അതേസമയം, എംഎല്‍എയ ജില്ലാ കൗണ്‍സിലില്‍ നിലനിര്‍ത്തി.
രണ്ട് ദിവസമായി സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വടക്കഞ്ചേരിയില്‍ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ന് പാനല്‍ തയാറാക്കിയത്. ഇതില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. വിവിധ വര്‍ഗ ബഹജന സംഘടനകളുടെ ആളുകളെ ഉള്‍പ്പെടുത്തുന്നതിനാല്‍ മുഹമ്മദ് മുഹ്‌സിനെ ഒഴിവാക്കുന്നുവെന്ന അനൗദ്യോഗിക വിശദീകരണം സിപിഐ നല്‍കുന്നുണ്ട്.