‘ആർ‌എസ്‌എസുമായി തുലനം ചെയ്യുന്നത് അസംബന്ധവും അപലപനീയവും’; രാഹുൽ ഗാന്ധിക്കെതിരെ CPIM കേന്ദ്ര നേതൃത്വം

രാഹുൽ ഗാന്ധിക്കെതിരെ സിപിഐഎം കേന്ദ്ര നേതൃത്വം. ആർ‌എസ്‌എസിനെയും സി‌പി‌ഐ‌എമ്മിനെയും തുലനം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അസംബന്ധവും അപലപനീയവും. കേരളത്തിൽ ആർ‌എസ്‌എസിനെതിരെ പോരാടുന്നത് ആരാണെന്ന് രാഹുൽ ഗാന്ധി മറക്കുന്നു. കാവി ഭീകരതയെ ചെറുക്കുന്നതിൽ നിരവധി പ്രവർത്തകരെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് സി‌പി‌ഐ‌എം എന്നും കേന്ദ്ര നേതൃത്വം പറഞ്ഞു.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൽ കോൺഗ്രസിനും ആർ‌എസ്‌എസിനും ഒരേ സ്വരമാണ്. കേരളത്തിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിയും ആ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സിപിഐഎം വിമർശിച്ചു. ർഎസ്എസിനെയും സിപിഐഎമ്മിനെയും ആശയപരമായി എതിർക്കുന്നുവെന്നും അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചിരുന്നു. ജനങ്ങളെ മനസ്സിലാക്കി വേണം രാഷ്ട്രീയ പ്രവർത്തനം നടത്താനെന്നും രാഹുൽ പറഞ്ഞിരുന്നു. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്നഅനുസ്മരണ പരിപാടി ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ആർഎസ്എസ്-സിപിഐഎം വിമർശനം.