ലോർഡ്‌സിലെ പരാജയത്തിന് മറുപടിയായി മാഞ്ചസ്റ്ററിൽ വിജയമുറപ്പിക്കാൻ തയ്യാറെടുക്കകയാണ് ടീം ഇന്ത്യ. എന്നാൽ, ആ മത്സര ഇലവനിൽ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അജിങ്ക്യ രഹാനെ. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെയും, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും സമീപിച്ചിരിക്കുകയാണ്.
ഗംഭീർ എപ്പോഴും ഓൾറൗണ്ടർമാരിൽ വിശ്വാസം അർപ്പിക്കുന്നു. ഈ തന്ത്രമാണ് ടി20യിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്, പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ അദ്ദേഹത്തിന് ഈ തന്ത്രങ്ങൾകൊണ്ട് ആഗ്രഹിച്ച ഫലങ്ങൾ നേടാൻ സാധിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച ബാറ്റിംഗ് നിരായുണ്ട്. മത്സരത്തിന്റെ അവസാനം വരെ അവർ പോരാടുന്നു. അത് കഴിഞ്ഞ മത്സരങ്ങളിൽ വ്യക്തവുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യക്ക് ആവശ്യം ഒരു അധിക ബൗളറെ ആണെന്ന് രഹാനെ പറയുന്നു. കാരണം, “ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനത്തിലും അഞ്ചാം ദിനത്തിലും ബാറ്റ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടാണ്. റൺസ് നേടുക എന്നത് എളുപ്പവുമല്ല. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിര വളരെ ശക്തവുമാണ്. ഈ അവസരത്തിൽ ഇന്ത്യ ഒരു അധിക ബൗളറെ കൂടി ടീമിൽ എത്തിക്കണം,” രഹാനെ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
2020-21 ൽ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ അന്ന് ഇന്ത്യയെ നയിച്ചിരുന്നത് രഹാനെ ആയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രഹാനെ ആയിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ടെസ്റ്റ് പരാചയപ്പെട്ടു നിന്ന ഇന്ത്യയെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് എത്തിച്ചതിൽ ഒരു വലിയ പങ്ക് രഹാനെക്ക് ഉണ്ടായിരുന്നു.