ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ മഴ ശക്തമായി. ആർകെ പുരം പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ജനങ്ങൾക്ക് ചൂടിൽ നിന്ന് നേരിയ ആശ്വാസം ലഭിച്ചു. അടുത്ത ആഴ്ച ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശനി, ഞായർ വരെ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ജൂലൈ 17 വരെ പരമാവധി താപനില 32-34 ഡിഗ്രിയിൽ തുടരാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപെട്ടതോടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. വെള്ളക്കെട്ട് കാരണം ദുർബലമായ സ്ഥലങ്ങളിലെ അണ്ടർപാസുകൾ താൽക്കാലികമായി അടച്ചേക്കാം. കനത്ത മഴ ഇടയ്ക്കിടെ ദൃശ്യപരത കുറയാൻ കാരണമാകും, പ്രത്യേകിച്ച് വാഹനമോടിക്കുന്നവർക്ക്.