മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ബസ് യാത്രക്കാരിയായ വിജി(25)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരിയാണ് വിജി
മഞ്ചേരിയിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയായിരുന്നു.