25,000 പേർക്ക് സർക്കാർ സർവീസിൽ ജോലി; പഞ്ചാബിൽ ഭഗവന്ത് സിംഗ് സർക്കാരിന്റെ ആദ്യ തീരുമാനം

 

അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ. 25000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകും. ഇതിൽ 15000 പേർക്ക് പോലീസിലും ബാക്കിയുള്ളവർക്ക് മറ്റ് സർക്കാർ വകുപ്പുകളിലുമാണ് അവസരം. സർക്കാരിന് കീഴിലുള്ള വിവിധ ബോർഡ്, കോർപറേഷനുകളിലാണ് നിയമനം നൽകുക

ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. ഇത് പഞ്ചാബിലെ യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നുവെന്നും ഭഗവന്ത് മൻ പറഞ്ഞു. യുവാക്കളുടെ പ്രഥമ പരിഗണന. ഒരു വനിതയടക്കം പത്ത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേറ്റത്.