കെ എസ് ഇ ബി ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അറിവോടെ അല്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുൻ മന്ത്രി എംഎം മണിയുടെ ആരോപണവും കൃഷ്ണൻകുട്ടി നിഷേധിച്ചു. ചെയർമാൻ ബി അശോകിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇടത് സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് അശോക് പറഞ്ഞു
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല താൻ തിരുവനന്തപുരത്തേക്ക് വന്നതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചത് ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ്. ഇതേക്കുറിച്ച് ഊർജ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
കെ എസ് ഇ ബി ചെയർമാന്റെ വിശദീകരണം മന്ത്രി അറിഞ്ഞുകൊണ്ടുള്ളതാണോയെന്നും അതേ മന്ത്രിക്ക് പറയാനുള്ളത് പറയിപ്പിച്ചതാണോയെന്നും മുൻ മന്ത്രി എംഎം മണി ചോദിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യത കെ എസ് ഇ ബിക്കുണ്ടായിരുന്നുവെന്ന ചെയർമാന്റെ ആരോപണം എന്തടിസ്ഥാനത്തിലാണെന്നും മണി ചോദിച്ചിരുന്നു.