സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
നാളെ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ സമാന നിയന്ത്രണം തുടരണോയെന്നത് അടക്കം യോഗത്തിൽ ചർച്ചയാകും. കൊവിഡ് പ്രതിദിന കേസുകൾ അമ്പതിനായിരത്തിൽ തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.