കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിംഗ് പരിധി ഉയർത്തി. കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
നേരത്തെ ഒരു നമ്പർ ഉപയോഗിച്ച് നാല് പേർക്ക് വരെ മാത്രമേ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ഈ പരിധിയാണ് നിലവിൽ ആറിലേക്ക് ഉയർത്തിയത്.