കോവിഡ് പ്രതിസന്ധിയില്‍ യാത്രകള്‍ പലതും മുടങ്ങുകയാണ്. രാജ്യാന്തര യാത്രകള്‍ വെല്ലുവിളി തന്നെയാണ്. ടെസ്റ്റുകള്‍ നടത്തുകയും പിസിആര്‍ ഫലം നെഗറ്റ്വീവ് ആകണമെന്ന നിര്‍ബന്ധവും ക്വാറന്റൈനുമെല്ലാം ജനത്തെ വലയ്ക്കുകയാണ്. ഇപ്പോഴിതാ 22 രാജ്യങ്ങളിലേക്ക് പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് യുഎസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍.
കോവിഡ് കേസുകള്‍ ഉയര്‍ന്ന ഇസ്രയേല്‍, ഓസ്‌ട്രേലിയ, ഈജിപ്ത്, അല്‍ബനിയ ,അര്‍ജന്റീന, ഉറുഗ്വായ് എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യങ്ങളെ ലെവല്‍ 4 ല്‍ ഉള്‍പ്പെടുത്തി അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. പനാമ, ഖത്തര്‍,ബഹ്‌റൈന്‍, ബര്മുഡ, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്, ടര്‍ക്ക്, സെന്റ് ലുസിയ, ബോളിവിയ എന്നിവിടങ്ങളാണ് ഈ ലിസ്റ്റിലുള്ളത്.
ലെവല്‍ 3യില്‍ ഉള്ളത് ഉഗാണ്ട, കുവൈത്ത്, ജുമൈക, കോസ്റ്ററിക, ക്യൂബ എന്നിവയാണ്.
ലെവല്‍ 3യില്‍ ഉള്ളത് ഉഗാണ്ട, കുവൈത്ത്, ജുമൈക, കോസ്റ്ററിക, ക്യൂബ എന്നിവയാണ്.