ഫ്രാങ്കോയെ വെറുതെവിട്ട വിധിക്കെതിരെ പോലീസ് അപ്പീലിന്; നിയമോപദേശം തേടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ ഇതുസംബന്ധിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചാൽ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകുമെന്നും എസ് പി വ്യക്തമാക്കി

ഇന്നലെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ഫ്രാങ്കോയെ വെറുതെവിട്ടു കൊണ്ടുള്ള വിധിന്യായം പുറപ്പെടുവിച്ചത്. അമ്പരപ്പുണ്ടാക്കുന്ന വിധിയെന്നായിരുന്നു കോട്ടയം മുൻ എസ് പിയായിരുന്ന ഹരിശങ്കർ ഇതിനോട് പ്രതികരിച്ചത്. കേസിൽ അപ്പീൽ പോകുമെന്നും ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നിയമോപദേശം തേടിയത്.