ഒമിക്രോൺ വ്യാപനം: സ്‌കൂളുകൾ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

 

നിലവിലെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭാവിയിൽ കൊവിഡ് കേസുകൾ കൂടിയായിൽ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിലവിലെ സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ ഒമിക്രോൺ കേസുകൾ കൂടിയിട്ടില്ല.

സ്‌കൂൾ തുറന്ന അന്ന് മുതൽ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്നവുമില്ലാതെയാണ് പോവുന്നത്. ഇനിയും ഒമിക്രോൺ എണ്ണം കൂടി സ്‌കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.