കമ്മ്യൂണിസവുമായി സഹകരിക്കരുതെന്ന് പറഞ്ഞിട്ടില്ല; പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് ജിഫ്രി തങ്ങൾ

കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേർത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഇത്തരം പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാർത്തകളിൽ തന്റെ ഫോട്ടോ ചേർത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്നും തങ്ങൾ പറഞ്ഞു.