ബീഹാർ നളന്ദ മെഡിക്കൽ കോളജിലെ 87 ഡോക്ടർമാർക്ക് കൊവിഡ്

ബീഹാറിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലെ 87 ഡോക്ടർമാർക്ക് ഒറ്റയടിക്ക് കൊവിഡ്. ഡോക്ടർമാരിൽ മിക്കവർക്കും രോഗലക്ഷണങ്ങളില്ല. ഉള്ളവരുടേത് തന്നെ ലഘുവായ ലക്ഷണങ്ങളാണ്. എല്ലാ ഡോക്ടർമാരെയും ആശുപത്രി കാംപസിൽ ക്വാറന്റീനിലാക്കി.

ബീഹാറിൽ കഴിഞ്ഞ ദിവസം നടന്ന ഐഎംഎയുടെ ഒരു പരിപാടിക്കിടയിൽ നിന്നായിരിക്കും ഡോക്ടർമാർക്ക് രോഗബാധയുണ്ടായതായി കരുതുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച പട്ന എയിംസിലെ രണ്ട് ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.