നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപിനെതിരെ തുടരന്വേഷണത്തിന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. സംവിധായകൻ ബാലചന്ദ്രകുമാർ അടുത്ത നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണത്തിനുള്ള നീക്കം
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്.
തുടരന്വേഷണം നടത്തേണ്ടതിനാൽ കേസിന്റെ വിചാരണ നിർത്തിവെക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.