വയനാട് ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 4.47

 

വയനാട് ജില്ലയില്‍ ഇന്ന് (28.12.21) 90 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.47 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135263 ആയി. 133791 പേര്‍ രോഗമുക്തരായി. നിലവില്‍ 679 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 632 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 394 പേര്‍ ഉള്‍പ്പെടെ ആകെ 8474 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 975 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

*രോഗം സ്ഥിരീകരിച്ചവര്‍*

ബത്തേരി 11, നെന്മേനി 9, കല്‍പ്പറ്റ 8, പുല്‍പ്പള്ളി, മീനങ്ങാടി 7 വീതം, എടവക, കണിയാമ്പറ്റ 5 വീതം , മേപ്പാടി, പൂതാടി 4 വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി, മുട്ടില്‍, പനമരം , തിരുനെല്ലി , വൈത്തിരി 3 വീതം, മാനന്തവാടി, മൂപ്പൈനാട് , നൂല്‍പ്പുഴ 2 വീതം , കോട്ടത്തറ , തവിഞ്ഞാല്‍ , വെള്ളമുണ്ട, വെങ്ങപ്പള്ളി ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ അമേരിക്കയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും ബാംഗ്ലൂരില്‍ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .