രാമക്ഷേത്ര നിർമാണത്തിന് തുടക്കം; ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു

അയോധ്യയിൽ രാം ലല്ല ക്ഷേത്ര നിർമാണത്തിന് തുടക്കമായി. ഭൂമി പൂജക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപനം നിർവഹിച്ച് ക്ഷേത്ര നിർമാണത്തിന് ഔപചാരികമായ തുടക്കം കുറിച്ചത്.

40 കിലോഗ്രാം തൂക്കമുള്ള വെള്ളി ശിലയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. ഈ വെള്ളിശില ചടങ്ങിന് ശേഷം സ്‌റ്റേറ്റ് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്ക് മാറ്റും. 175 പേരാണ് മോദി ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കുന്നത്. രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ്, യുപി ഗവർണർ അനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കാണ് ചടങ്ങിൽ മോദിക്കൊപ്പം വേദിയിൽ ഇരിപ്പടമുണ്ടായത്.

ചടങ്ങിന് ശേഷം മോദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. 12.44, എട്ട് സെക്കന്റ് പിന്നിട്ട മൂഹൂർത്തത്തിലാണ് വെള്ളിശില സ്ഥാപിച്ചത്.