മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തിവെച്ചു

 

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തിവെച്ചു. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് നീക്കം. 141.65 അടി വെള്ളമാണ് നിലവിൽ അണക്കെട്ടിലുള്ളത്. റൂൾ കർവ് പ്രകാരം നവംബർ 30ാം തീയതി വരെ 142 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പും കുറഞ്ഞു. നിലവിൽ 2400.76 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളൊഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.