കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

 

അമ്പലവയൽ: കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഏറെനാളായി അടഞ്ഞുകിടനിരുന്ന വിദ്യാലയങ്ങൾ നവംബർ 1 മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അമ്പലവയൽ ഗവ: എൽ പി സ്‌കൂളിലേക്ക് ആവശ്യമായ സാനിറ്റൈസർ, പൾസ് ഓക്സി മീറ്റർ എന്നിവ ഡിവൈഎഫ്ഐ അമ്പലവയൽ ഈസ്റ്റ്‌ യൂണിറ്റ് കൈമാറി. പ്രധാനാധ്യാപിക ഗ്രേസി, പി ടി എ പ്രസിഡന്റ് വിനോദ് എന്നിവർക്ക് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ ജി സുധീഷ് കൈമാറി. യൂണിറ്റ് സെക്രട്ടറി ജുനൈദ്, യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത്, യൂണിറ്റ് ട്രഷറർ ജിഷ്ണു ജനാർദ്ദനൻ, സിപിഐ(എം) അമ്പലവയൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി റഷീദ് എന്നിവർ നേതൃത്വം നൽകി.