ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര നീക്കം

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ ആലോചന. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ  നീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിയിലാണ് നിർദേശം.

കഴിഞ്ഞ മാസം പതിനെട്ടിന് പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. വിഷയത്തിൽ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം വിവിധ മാന്ത്രാലയ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഈ റിപ്പോർട്ട് അനുസരിച്ചായിരിക്കും ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.