സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട ഇളമണ്ണൂരിൽ സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര സ്വദേശി ജെബിൻ വി. ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്. ജെബിൻ ബാംഗ്ലൂരിലും സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു.

Read More

കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന്

കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂട്ടിക്കൽ , മൂന്നിലവ്, തലനാട് , തീക്കോയി പൂഞ്ഞാർ തെക്കേക്കര, നെടുഭാഗം വില്ലേജുകളിലുള്ള പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണ്. രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. പ്ലാപ്പള്ളിയിൽ ഉരുൾപ്പൊട്ടലിൽ മരിച്ച അലന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ട് നൽകിയത്. പത്തനംതിട്ട,…

Read More

സ്റ്റൈലിഷ് ലുക്കിൽ ധനൂഷ്; ‘നാനെ വരുവേൻ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്‌

ധനൂഷ് നായകനാകുന്ന ‘നാനെ വരുവേൻ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ധനൂഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് ധനൂഷ് പുതിയ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. ഇന്ദുജയാണ് ചിത്രത്തിൽ ധനൂഷിന്റെ നായികയായി എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. യാമിനി യജ്ഞമൂർത്തിയാണ് സിനിമയുടെ ഛായാഗ്രഹകൻ. മുന്ന് മാസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി അടുത്ത വർഷം ആദ്യം റിലീസ്…

Read More

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര നീക്കം

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ ആലോചന. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ  നീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിയിലാണ് നിർദേശം. കഴിഞ്ഞ മാസം പതിനെട്ടിന് പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. വിഷയത്തിൽ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം വിവിധ മാന്ത്രാലയ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഈ റിപ്പോർട്ട് അനുസരിച്ചായിരിക്കും ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ…

Read More

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വിറ്റാമിന്‍ ‘എ’യുടെ അഭാവം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍…

ശരീരത്തിന്‍റെ ആരോഗ്യത്തിന് പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒപ്പം വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണം കണ്ണിന്‍റെ കാഴ്ചയ്ക്കും ഏറെ ഗുണം ചെയ്യും. ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. നാരുകളാല്‍ സമ്പുഷ്ടമായ ക്യാരറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും ഡയറ്റില്‍ ക്യാരറ്റ് ഉള്‍പ്പെടുത്താം.  ഒരു കപ്പ് അരിഞ്ഞ…

Read More

വയനാട് ജില്ലയില്‍ 185 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് : 8.5

വയനാട് ജില്ലയില്‍ 185 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് : 8.5 വയനാട് ജില്ലയില്‍ ഇന്ന് (19 .10.21) 185 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 397 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.5 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122401 ആയി. 119234 പേര്‍ ഇതുവരെ രോഗമുക്തരായി….

Read More

പുനരധിവാസം വേഗത്തിൽ നടപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

പ്രകൃതിക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സർക്കാരിന് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശംനൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോർട്ട് കിട്ടിയാലുടൻ പുനരധിവാസ നടപടികൾ ആരംഭിക്കുമെന്ന്‌ കൊക്കയാർ, പെരുവന്താനം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. 47 കുടുംബങ്ങളിലെ 175 പേർ കഴിയുന്ന കൂട്ടിക്കൽ കെഎംജെ പബ്ലിക് സ്‌കൂൾ ക്യാമ്പ്, 54 കുടുംബത്തിലെ 190 പേർ കഴിയുന്ന സെന്റ് ജോർജ് സ്‌കൂൾ ക്യാമ്പ്, 45…

Read More

25ന് മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറക്കും

ആറു മാസത്തിനുശേഷം തിയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിച്ചു. മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്ന് ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് 25ന് പ്രദര്‍ശനം ആരംഭിക്കാന്‍ തീരുമാനമായത്. മരക്കാര്‍, ആറാട്ട് അടക്കമുള്ള ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. തിയറ്ററുകള്‍ തുറക്കുന്നതിനുമുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും. 25 മുതല്‍ സിനിമാശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഈ മാസം ആദ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, നികുതി…

Read More

ആര്യന്‍ വരുന്നത് വരെ മന്നത്തില്‍ മധുരം വേണ്ട; ഗൗരി ഖാന്റെ നിര്‍ദേശം

  മുംബൈ: ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വരെ ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍. കഴിഞ്ഞ ദിവസമാണ് വീട്ടിലെ ജോലിക്കാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനൊപ്പം ജോലിക്കാര്‍ ഖീറും ഉണ്ടാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്യന്‍ വരുന്നത് വരെ മന്നത്തിലെ അടുക്കളയില്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍ നിര്‍ദേശം നല്‍കിയത്. ആര്യന്‍ അറസ്റ്റിലായതില്‍ ഗൗരി ഖാന്‍ ഏറെ അസ്വസ്ഥയാണ്. ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം…

Read More