കമ്പളക്കാട് കൂത്ത്പറമ്പ് സ്റ്റോര്‍, സി റ്റി എം വെജിറ്റബിള്‍സ്, എസ്പി ചിക്കന്‍ സ്റ്റാള്‍ എന്നി കടകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു.
വാളാട് സമ്പര്‍ക്കത്തില്‍പെട്ടവര്‍ ഈ കടകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി.
വരദൂരില്‍ കൊവിഡ് സ്ഥിരീകരിച്ച നര്‍കോട്ടിക് സെല്‍ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കണിയാമ്പറ്റ പഞ്ചായത്ത് പത്താംവാര്‍ഡ് പറളിക്കുന്നിലെ 4 കുടുംബങ്ങള്‍ ക്വാറന്റീനിലാണ്.സമ്പര്‍ക്ക പട്ടികയില്‍ പ്രദേശത്തെ മറ്റു ചിലര്‍ കൂടി ഉള്‍പ്പെട്ടതായി സംശയമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.