ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 18,987 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 15,823 കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലത്തേതിനേക്കാള്‍ 19.99 ശതമാനം കൂടുതലാണ് ഇന്നത്തെ കണക്ക്. കൊവിഡ് ബാധിച്ച് 246 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 4,51,435 ആയി.
തുടര്‍ച്ചയായി 109 ദിവസമായി പ്രതിദിനം 50,000 ത്തില്‍ താഴെയാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.