ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും നടി തമന്ന ഭാട്ടിയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ച യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസ് വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഓൺലൈൻ ചൂതാട്ടങ്ങൾ നടത്താനുള്ള ആപ്പുകൾ നിരോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഇത്തരം ആപ്പുകൾ നിരോധിക്കാൻ കോടതി നിർദേശം നൽകണം. യുവാക്കളെ ആപ്പുകൾ അടിമകളാക്കി മാറ്റുന്നുവെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യാൻ ഓൺലൈൻ ചൂതാട്ട ആപ്പുകൾ കോഹ്ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാൽ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.