കരയിലേക്ക് പ്രവേശിച്ച ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. ഒഡീഷയിൽ വീട് ഇടിഞ്ഞുവീണ് 46കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും കനത്ത മഴയുണ്ട്. കേരളത്തിലും പരക്കെ മഴ പെയ്യുന്നുണ്ട്
കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗുലാബ് ഒഡീഷ, ആന്ധ്ര തീരം തൊട്ടത്. ഒഡീഷയുടെ തെക്കൻ ജില്ലകളെയാണ് ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലൂടെയുള്ള നാല് ട്രെയിനുകൾ റദ്ദാക്കി. 14 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.