പഞ്ചറൊട്ടിക്കാനായി ജാക്കിയിൽ ഉയർത്തുന്നതിനിടെ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു; സംഭവം കൊട്ടാരക്കരയിൽ

 

കൊട്ടാരക്കര കുളക്കടയിൽ പിക്കപ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കോൽ കയറ്റിയ ലോറി പഞ്ചറൊട്ടിക്കാനായി ജാക്കിയിൽ ഉയർത്തുന്നതിനിടെയാണ് മറിഞ്ഞുവീണത്. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.