കൊല്ലം ചിതറയിൽ യുവതിക്ക് ക്രൂരമർദനം; ഭർത്താവ് അറസ്റ്റിൽ

 

കൊല്ലം ചിതറയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പ്രവാസിയായ അൻസിലാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുബിനയെയാണ് കഴിഞ്ഞ ദിവസം രാത്രി അകാരണമായി മർദിച്ചത്. സുബിനയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സുബിനയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും നിലത്ത് തള്ളിയിട്ട് മർദിക്കുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ബന്ധുക്കളെത്തി അൻസിലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദനം തുടരുകയായിരുന്നു. ഇതിനിടെ സുബിന അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് അൻസിൽ നാട്ടിലെത്തിയത്. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് മുമ്പും ഇയാൾക്കെതിരെ കേസുണ്ട്.