വ്യാജ അഭിഭാഷക സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ്

 

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും മനപ്പൂർവം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നുമാണ് സെസി ഹർജിയിൽ പറഞ്ഞിരുന്നത്.

ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് സെസിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ വ്യാജ അഭിഭാഷകയോട് ഹൈക്കോടതി നിർദേശിച്ചു. കീഴടങ്ങാൻ ഉദ്ദേശമില്ലെങ്കിൽ കണ്ടെത്തി അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിർദേശം നൽകി.