സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 903 പേരിൽ 706 പേരും സമ്പർക്ക രോഗികൾ. ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് ഇന്ന് 213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 198 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. തലസ്ഥാനത്ത് ദിവസേന രോഗികളുടെ എണ്ണം 200 കടക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്
കൊല്ലം ജില്ലയിലെ 84 പേരിൽ 77 പേരും സമ്പർക്ക രോഗികളാണ്. കോഴിക്കോട് 60 പേർക്കും എറണാകുളത്ത് 58 പേർക്കും മലപ്പുറത്ത് 52 പേർക്കും വയനാട് 43 പേർക്കുമാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ട ജില്ലയിലെ 39 പേർക്കും, ആലപ്പുഴ ജില്ലയിലെ 33 പേർക്കും, കാസർഗോഡ് ജില്ലയിലെ 32 പേർക്കും, കോട്ടയം ജില്ലയിലെ 27 പേർക്കും, ഇടുക്കി ജില്ലയിലെ 25 പേർക്കും, തൃശൂർ, കണ്ണൂർ ജില്ലകളിലെ 22 പേർക്ക് വീതവും, പാലക്കാട് ജില്ലയിലെ 18 പേരും സമ്പർക്കത്തിലൂടെ രോഗബാധിതരായി.