വയനാട് പനമരം ഇരട്ട കൊലപതാകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. കുറുമ കോളനിയിലെ അർജുനാണ് എലി വിഷം കഴിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് മാനന്തവാടി ഡി വൈ എസ് പി ഓഫീസിൽ വെച്ചാണ് പോലീസ് അർജുനെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനിൽ നിന്നിറങ്ങിയോടിയ അർജുൻ കയ്യിൽ കരുതിയ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അർജുനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. അതേസമയം അർജുൻ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും നാട്ടുകാർ പറഞ്ഞു.