ഡ്രൈവ് ത്രൂ വാക്‌സിനേഷൻ വിജയമായാൽ കൂടുതൽ ജില്ലകളിലേക്കെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പദ്ധതി വിജയകരമായാൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം.

വാക്‌സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്‌സിൻ സ്വീകരിക്കാനും ഒബ്‌സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായവും ഉറപ്പുവരുത്തും.

തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. സെപ്റ്റംബർ അവസാനത്തോടെ 18 വയസ്സിന് മുകളിൽ പ്രായമുള്ള അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.