കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം മരിച്ചത് 61 പേരാണ്. ഇതിൽ 21 പേർ സ്ത്രീകളും 40 പേർ പുരുഷൻമാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഏറ്റവും കൂടുതൽ മരണം തിരുവനന്തപുരത്താണ്. 11 പേരാണ് തലസ്ഥാനത്ത് മരിച്ചത്. കൊല്ലത്ത് 4 പേരും പത്തനംതിട്ടയിൽ ഒരാളും ആലപ്പുഴയിൽ നാല് പേരും മരിച്ചു.
ഇടുക്കി 2, എറണാകുളം 7, തൃശ്ശൂർ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂർ 7, കാസർകോട് 4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. മരിച്ചതിൽ 20 പേർ അറുപതിനും 70നും ഇടയിൽ പ്രായമുള്ളവരാണ്
18 പേർ 70-80 വയസ്സിനിടയിൽ പ്രായമുള്ളവരാണ്. 80 വയസ്സിന് മുകളിലുള്ള 3 പേർ മരിച്ചു. 50-60 ഇടയിൽ പ്രായമുള്ള 9 പേരും 10 വയസ്സിൽ താഴെയുള്ള ഒരാളും മരിച്ചു. മരിച്ചവരിൽ 39 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 22 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്