രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുത്: എം കെ മുനീർ

തിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാറ്റി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം.കെ.മുനീര്‍. നിയമസഭയിലായിരുന്നു എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ പാലോളി കമ്മിറ്റിയും നിരവധി ശിപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ പാലോളി കമ്മിറ്റി മുസ് ലിം വിഭാഗം നേതാക്കളുമായി മാത്രമാണ് ചര്‍ച്ച ചെയ്തത്. ക്രൈസ്തവ വിഭാഗത്തിന് വേണ്ടി കോശി കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ന്യൂനപക്ഷ സ്കോളർഷിപ്പിനെച്ചൊല്ലി വലിയ തർക്കങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി കൂടി വിമർശിക്കപ്പെടുന്നുണ്ട്. കോടതി വിധിയെ ചൊല്ലിയാണ് നിലവിൽ തർക്കങ്ങൾ രൂക്ഷമായിരിക്കുന്നത്.