കൊച്ചി മെട്രോയിലെ ജനകീയ യാത്രാ കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള മുഴുവൻ പ്രതികളെയും വെറുതെവിട്ടു. രമേശ് ചെന്നിത്തല, എംഎം ഹസൻ, വിഡി സതീശൻ, പിടി തോമസ് തുടങ്ങി 29 പേരാണ് പ്രതികളായുണ്ടായിരുന്നത്.
നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. 2017ലാണ് സംഭവം. ആലുവയിൽ നിന്ന് പാലാരിവട്ടം വരെയായിരുന്നു കോൺഗ്രസ് നേതാക്കളുടെ യാത്ര. യുഡിഎഫ് പ്രവർത്തകർ തടിച്ചു കൂടിയതിനാൽ ആലുവയിലെയും പാലാരിവട്ടത്തെയും മെട്രോ സ്‌റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങൾ താറുമാറായിരുന്നു
യാത്രക്കിടെ മെട്രോ ട്രെയിനിൽ വെച്ച് കോൺഗ്രസുകാർ മുദ്രവാക്യം മുഴക്കുകയും ചെയ്തിരുന്നു. മെട്രോ ചട്ടപ്രകാരം സ്റ്റേഷൻ പരിസരത്തും ട്രെയിനിലും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം തടവും ലഭിക്കാവുന്ന ശിക്ഷയാണ്. മറ്റ് യാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം.