സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന്റെ വിലയിൽ നിന്നും വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 4455 രൂപയായി
രണ്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1801.82 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,478 രൂപയായി.