അമ്പളി ദേവിയുടെ പരാതി: സീരിയൽ നടൻ ആദിത്യൻ ജയന് മുൻകൂർ ജാമ്യം ലഭിച്ചു

 

സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടൻ ആദിത്യൻ ജയന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ആദിത്യൻ ചൊവ്വാഴ്ച ചവറ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. അറUpസ്റ്റ് രേഖപ്പെടുത്തിയാൽ അന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണം. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന നടപടികൾ ഉണ്ടാകരുതെന്നും ഹൈക്കോടതി നിർദേശിച്ചു.