രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോടും പെട്രോൾ വില നൂറ് കടന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമായി
ഒരു വർഷത്തിനിടെ പെട്രോളിന് 72 രൂപയും ഡീസലിന് 28 രൂപയുമാണ് വർധിച്ചത്. ഈ മാസം 15 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. 2020 ജൂണിൽ പെട്രോൾ വില 72 രൂപയായിരുന്നു.