അഭിമാന നേട്ടവുമായി ഖത്തര്‍; ആരോഗ്യ മന്ത്രിക്ക് ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

 

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മികച്ച പങ്കുവഹിച്ചത് പരിഗണിച്ചാണ് അറബ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ 2021 ലെ ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ തെരഞ്ഞെടുത്തത്.

ഖത്തറില്‍ കൊവിഡിന്റെ രണ്ട് തരംഗങ്ങളേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണമെന്ന പ്രത്യേക സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ പൊതുജനാരോഗ്യ മന്ത്രി എന്ന നിലക്ക് ഡോ. കുവാരിയുടെ പങ്ക് വളരെ വലുതാണ്.