പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്ടനിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം ഉടൻ നടത്തും. മുടങ്ങിയ പരീക്ഷകൾക്ക് ഇന്റേണൽ അസെസ്‌മെന്റ് മാർക്കുകളുടെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം ജൂൺ മാസത്തിൽ നടത്തും
അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈയിൽ നടത്തും. ഒന്നുമുതൽ നാല് വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.