ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിന്റെ വരവ് നേരത്തെയാക്കാനും ഇത് ഇടയാക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക.
കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്നാണ് പ്രവചനം. നാല് ദിവസം മുന്നോട്ടോ പിന്നോട്ടേക്കോ ഇതാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.