രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയും പുറത്ത്. മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജ ടീച്ചറെ കൂടി മാറ്റിനിർത്താൻ ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമായത്. പിണറായി ഒഴികെ മറ്റെല്ലാ മന്ത്രിമാരും പുതുമുഖങ്ങളാകട്ടെയെന്ന നിലപാട് അംഗീകരിക്കുകയായിരുന്നു
തീർത്തും അപ്രതീക്ഷിതമായാണ് കെ കെ ശൈലജ ടീച്ചറെ മാറ്റിനിർത്താനുള്ള തീരുമാനം. ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ കെ ശൈലജ തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയും ഇവരായിരുന്നു. ഭാവി മുഖ്യമന്ത്രി എന്നുപോലും ശൈലജയെ വിശേഷിപ്പിച്ചിരുന്നു.