ഇടുക്കി: അടിമാലിയിൽ മിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരകെട്ടൻ കുടിയിൽ സുബ്രഹ്മണ്യൻ ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
ഇടിമിന്നലിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുൻ പഞ്ചായത്ത് അംഗം ബാബു ഉലകൻ, ഭാര്യ ഓമന എന്നിവർക്കാണ് പരിക്കേറ്റത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.