മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധം

 

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കി. 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.

ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരണം. കൊവിഡ് വാക്‌സിൻ എടുത്തവർക്കും പരിശോധന നിർബന്ധമാണ്

ആർടിപിസിആർ ഫലം നെഗറ്റീവ് ആകുന്നവർ കേരളത്തിൽ താമസിക്കുന്ന കാലയളവിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇതിനിടയിൽ രോഗലക്ഷണം കാണിച്ചാൽ ആരോഗ്യവകുപ്പിനെ അറിയിച്ച് ചികിത്സ തേടണം.